News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ദുബായ് യാത്രക്ക് 48 മണിക്കൂറിനുള്ളിലെ പി.സി.ആർഫലം; ഫലത്തിൽ QR കോഡുണ്ടായിരിക്കണം

 ദുബായ് യാത്രക്ക്  48 മണിക്കൂറിനുള്ളിലെ പി.സി.ആർഫലം; ഫലത്തിൽ QR കോഡുണ്ടായിരിക്കണം

NEWSNOW14: ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇനി 48 മണിക്കൂറിനുള്ളിലെ പി സി ആർ പരിശോധന ഫലം നിർബന്ധമാകും.

പരിശോധന ഫലത്തിൽ ക്യൂ ആർ കോഡും നിർബന്ധമാണ്.

ഏപ്രിൽ 22 മുതലാണ് പുതിയ നിബന്ധനകൾ നിലവിൽ വരിക.

നിലവിൽ ദുബായിലേക്ക് യാത്ര ചെയ്യാൻ 72 മണിക്കൂറിനുള്ളിലെടുത്ത പി സി ആർ പരിശോധന ഫലമാണ് വേണ്ടിയിരുന്നത്.

എന്നാൽ, ഏപ്രിൽ 22 മുതൽ 48 മണിക്കൂറിനുള്ളിൽ എടുത്ത പി സി ആർ പരിശോധനയിൽ നെഗറ്റീവ് ആയിരിക്കണം.

പരിശോധനക്കായി സാമ്പിൾ ശേഖരിച്ച സമയമാണ് ഇതിന് കണക്കാക്കേണ്ടത്.

ഫലം വന്നതിന് ശേഷമുള്ള സമയമല്ലെന്ന് വിമാനകമ്പനികൾ വ്യക്തമാക്കുന്നു.

പരിശോധനാ ഫലത്തിൽ ക്യൂ ആർ കോഡിന് പുറമേ ഇംഗ്ലീഷിലോ അറബിയിലോ ഫലം നെഗറ്റീവ് ആണെന്ന് രേഖപ്പെടുത്തിയിരിക്കണം.

ടെസ്​റ്റ്​ ചെയ്​ത തിയതിയും സമയവും റിപ്പോർട്ടിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.

ദുബായ് വിമാനത്താവളത്തിൽ എത്തിയ ശേഷം ഹെൽത്ത് അതോറിറ്റി അധികൃതർ ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ ഒറിജിനൽ പരിശോധനഫലം ലഭ്യമാകുന്ന വിധമായിരിക്കണം ക്യൂ ആർ കോഡ്.

യാത്രപുറപ്പെടുന്ന സ്ഥലത്തെ അംഗീകൃത ലാബുകളിൽ നിന്നാണ് പി.സി.ആർ പരിശോധന നടത്തേണ്ടതെന്നും പുതിയ നിബന്ധനയിൽ വ്യക്തമാക്കുന്നുണ്ട്.

എയർഇന്ത്യ എക്സ്പ്രസ്, ഫ്ലൈ ദുബൈ തുടങ്ങിയ വിമാനകമ്പനികൾ പുതിയ നിബന്ധനകൾ 22 മുതൽ നടപ്പാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Facebook Comments

News Desk 5