News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

പേഴ്സണൽ സ്റ്റാഫ് പാർട്ടിക്കാർ മതി, പ്രായം 51ൽ താഴെ; സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റ്

 പേഴ്സണൽ സ്റ്റാഫ് പാർട്ടിക്കാർ മതി, പ്രായം 51ൽ താഴെ; സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റ്

തിരുവനതപുരം: പേഴ്സണൽ സ്റ്റാഫ് പാർട്ടിക്കാർ മതിയെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ്. സ്റ്റാഫ് അം​ഗങ്ങളായി പരമാവധി 25 പേർ മതിയെന്നും തീരുമാനമായി. സ്റ്റാഫാകുന്ന സർക്കാർ ജീവനക്കാർക്ക് 51 വയസിൽ കൂടുതൽ പ്രായം പാടില്ലെന്നും തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സംസ്ഥാന സമിതി അംഗവും മുൻ രാജ്യഭാ എംപിയുമായ കെ കെ രാഗേഷിനെ തീരുമാനിച്ചിരുന്നു.

എം വി ജയരാജൻ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് പല വിവാദങ്ങളുമുണ്ടായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് രാഷ്ട്രീയ നിയമനം. പൊളിറ്റിക്കൽ സെക്രട്ടറിയായി പുത്തലത്ത് ദിനേശൻ തന്നെ തുടരും.

Facebook Comments

News Desk 4