News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

വളര്‍ത്തുനായയെ ബൈക്കില്‍ കെട്ടിവലിച്ചു; ഉടമയെ പോലീസ് അറസ്റ്റു ചെയ്തു

 വളര്‍ത്തുനായയെ ബൈക്കില്‍ കെട്ടിവലിച്ചു; ഉടമയെ പോലീസ് അറസ്റ്റു ചെയ്തു

എടക്കര: വളര്‍ത്തുനായയെ ബൈക്കിനുപിന്നില്‍ കെട്ടിവലിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

വെസ്റ്റ് പെരുങ്കുളം പ്രൈസ് വില്ല വില്‍സണ്‍ സേവ്യറിനെയാണ് ഞായറാഴ്ച രാവിലെ എടക്കര പോലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച ഉച്ചയ്ക്കാണ് വില്‍സണ്‍ സേവ്യര്‍ പെരുങ്കുളം റോഡിലൂടെ നായയെ ബൈക്കില്‍ കെട്ടിവലിച്ചത്.

സ്വന്തം വളര്‍ത്തുനായയെ തന്നെയാണ് വില്‍സണ്‍ സേവ്യര്‍ ബൈക്കിനു പിന്നില്‍ കെട്ടിവലിച്ച് ക്രൂരമായി ഉപദ്രവിച്ചത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ചേര്‍ന്ന് ബൈക്ക് തടഞ്ഞുനിര്‍ത്തി നായയെ രക്ഷിച്ചു.

വീടിനു മുന്നിലിട്ടിരുന്ന ചെരിപ്പ് കടിച്ചുനശിപ്പിച്ചതാണ് നായയോട് ക്രൂരതകാണിക്കാന്‍ കാരണമെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

മൃഗങ്ങളോടുള്ള ക്രൂരത, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് വില്‍സണ്‍ സേവ്യറിന്റെ പേരില്‍ എടക്കര പോലീസ് കേസെടുത്തത്.

ശരീരം മുഴുവന്‍ പരിക്കേറ്റ നായയെ പിന്നീട് നിലമ്പൂരില്‍നിന്നെത്തിയ റെസ്‌ക്യൂഫോഴ്സ് ഏറ്റെടുത്തു.

Facebook Comments

News Desk 5