News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

സത്യപ്രതിജ്ഞക്കെതിരായ ഹർജി; ചടങ്ങിന് പ്രതീക്ഷിക്കുന്നത് 400 ൽ താഴെ ആളുകളെ, വിശദീകരണം നൽകി സർക്കാർ

 സത്യപ്രതിജ്ഞക്കെതിരായ ഹർജി; ചടങ്ങിന് പ്രതീക്ഷിക്കുന്നത് 400 ൽ താഴെ ആളുകളെ, വിശദീകരണം നൽകി സർക്കാർ

കൊച്ചി: സത്യപ്രതിജ്ഞയ്‌ക്കെതിരായ ഹർജിയിൽ കോടതി ആവശ്യപ്പെട്ട വിശദീകരണം നൽകി സർക്കാർ. 400 ൽ താഴെ പേരെ മാത്രമെ ചടങ്ങിന് പ്രതീക്ഷിക്കുന്നുള്ളുവെന്ന് സർക്കാർ അറിയിച്ചു. 500 പേരെയാണ് സത്യപ്രതിജ്ഞക്ക് ക്ഷണിച്ചത്. എന്നാൽ പ്രതിപക്ഷ എം എൽ എമാർ, ന്യാധിപന്മാർ എന്നിവർ പങ്കെടുക്കില്ലെന്നു അറിയിച്ചിട്ടുണ്ട് . അതുകൊണ്ട് തന്നെ 400 ൽ താഴെ പേരെ മാത്രമെ ചടങ്ങിന് പ്രതീക്ഷിക്കുന്നുള്ളുവെന്ന് സർക്കാർ അറിയിച്ചു. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാകും ചടങ്ങെന്നും സർക്കാർ വ്യക്തമാക്കി.

അതേസമയം, ഹർജി പരിജനിക്കവേ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുകയാണ് ഉചിതമെന്ന കോടതി നിരീക്ഷണത്തിലൂടെയാണ് വിശദീകരണം തേടിയത്. സർക്കാർ നടപടി കോവിഡ് നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തൃശ്ശൂരിലെ ചികിത്സാ നീതി സംഘടനാ ജനറൽ സെക്രട്ടറി ഡോ. കെ ജെ പ്രിൻസാണ് ഹർജി നൽകിയത്.

അതേസമയം, സത്യപ്രതിജ്ഞ ചടങ്ങിനെതിരായ ഹര്‍ജി പരിഗണിക്കുന്ന സിറ്റിങ്ങില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. ഓണ്‍ലൈന്‍ സിറ്റിങ്ങില്‍ മാധ്യമങ്ങളെ അനുവദിക്കേണ്ടെന്ന് ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. ഇന്ന് രാവിലെ കേസ് പരിഗണിച്ചപ്പോഴും മാധ്യമങ്ങളെ ഓൺലൈൻ സിറ്റിംഗിൽ അനുവദിച്ചിരുന്നില്ല.

Facebook Comments