News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

മുഖ്യമന്ത്രി കോവിഡ് മുക്തനായി

 മുഖ്യമന്ത്രി കോവിഡ് മുക്തനായി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് രോഗ മുക്തനായി. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഖ്യമന്ത്രിയെ ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ ആശുപത്രി വിട്ടു.

കോവിഡ് പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

കുടുംബാംഗങ്ങള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്കും നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിടീകരിച്ചത്. കഴിഞ്ഞ ആറ് ദിവസങ്ങളായി ചികിത്സയിലാണ് അദ്ദേഹം. എന്നാല്‍ രോഗലക്ഷണങ്ങളോ മറ്റ് അസ്വസ്ഥതകളോ പ്രകടമായിരുന്നില്ല. മുഖ്യമന്ത്രിയുടെ പരിശോധനാ ഫലം നെഗറ്റീവായ വിവരം മെഡിക്കല്‍ ബുള്ളറ്റിനിലൂടെ ആശുപത്രി അധികൃതരാണ് പുറത്തുവിട്ടത്.

Facebook Comments

News Desk 4