News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

നയപ്രഖ്യാപനം; എല്ലാവർക്കും സൗജന്യ വാക്സിൻ; പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ

 നയപ്രഖ്യാപനം; എല്ലാവർക്കും സൗജന്യ വാക്സിൻ; പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ

തിരുവനന്തപുരം: ഉയർന്ന വളർച്ച നിരക്കുള്ള സംസ്ഥാനമായി കേരളം മാറും സാമ്പത്തിക പ്രതിസന്ധിയിലും കേരളം ശമ്പള പരിഷ്ക്കരണം നടപ്പാക്കിയെന്നും ​മെന്ന് നയപ്രഖ്യാപന പ്രസം​ഗത്തിൽ ​ഓർമിപ്പിച്ച് ഗവർണർ. സംസ്ഥാനത്ത് തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുമെന്നും അഞ്ച് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകൽ ആണ് സർക്കാർ ലക്ഷ്യം. സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കാൻ നടപടി ആരംഭിക്കും. സാമ്പത്തിക വളർച്ച കൂടി ലക്ഷ്യമിട്ടുള്ള നടപടികളാണ് വിഭാവനം ചെയ്യുന്നതെന്നും ​ഗവർണർ പറഞ്ഞു. വായ്പാ പരിധി ഉയർത്താത്തത് ഫെഡറലിസത്തിന് ചേരാത്തത്.

വികസന രംഗത്തെ സാമ്പത്തിക വെല്ലുവികൾ മറികടക്കാൻ കിഫ്ബി സഹായകം. അഞ്ചു വർഷം കൊണ്ട് കർഷക വരുമാനം 50% ഉയർത്തും. കൃഷി പ്രോത്സാഹിപ്പിക്കാൻ പ്രത്യേക നടപടികളും സർക്കാർ കൈക്കൊണ്ടതായി ​ഗവർണർ അറിയിച്ചു. നെല്ലുൽപ്പാദനം വർധിപ്പിക്കാൻ ബ്ലോക്ക് തല നിരീക്ഷണ സമിതികൾ സംഘടിപ്പിക്കും. കൂടുതൽ വിളകൾക്ക് താങ്ങുവില നൽകും. 1206 ആയുർ രക്ഷാ ക്ലിനിക്കുകൾ ആയുഷ് വകുപ്പിനു കീഴിൽ തുടങ്ങുമെന്ന് ​ഗവർണർ അറിയിച്ചു. കോവിഡ് രോഗികൾക്ക് ഭേഷജം ആയുർവേദ പദ്ധതി ആരംഭിക്കും.

Facebook Comments

News Desk 4