News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

റഫാല്‍ യുദ്ധവിമാന കരാർ; അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

 റഫാല്‍ യുദ്ധവിമാന കരാർ; അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

ഡൽഹി: യുദ്ധവിമാന കരാറില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ്. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്ത് എത്തി. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

റഫാല്‍ അഴിമതിയില്‍ പണം തട്ടിയതാര്?, കരാറിലെ അഴിമതി വിരുദ്ധ വ്യവസ്ഥകള്‍ റദ്ദാക്കിയത് ആര്?, പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ണായക രേഖകള്‍ ഇടനിലക്കാരന് നല്‍കിയത് ആര്?, എന്നിവയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വിറ്റിലെ ചോദ്യങ്ങള്‍. സമാന ചോദ്യങ്ങള്‍ പ്രിയങ്കയും ഉന്നയിച്ചു.

വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രവര്‍ത്തക സമിതി യോഗം വിളിച്ചു ചേര്‍ക്കും എന്നാണ് വിവരം. ക്രമക്കേടുകളെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെ പി സി) അന്വേഷണം ആവശ്യപ്പെട്ടേക്കും.

Facebook Comments

News Desk 4