News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

മൂന്ന് സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരെഞ്ഞെടുപ്പ്; വിജ്ഞാപനം ഇന്ന്

 മൂന്ന് സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരെഞ്ഞെടുപ്പ്; വിജ്ഞാപനം ഇന്ന്

തിരുവനന്തപുരം: കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരെഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. മെയ് 2നകം രാജ്യസഭാ തെരെഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് അംഗീകരിച്ച് ഈ മാസം 30ന് വോട്ടെടുപ്പ് നടത്താനാണ് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

ഈ മാസം ഇരുപത് വരെ നാമനിർദേശപത്രിക സമർപ്പിക്കാം. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഈ മാസം ഇരുപത്തി മൂന്നിനാണ്. അബ്ദുൾ വഹാബ്, കെ കെ രാഗേഷ്, വയലാർ രവി എന്നിവരുടെ കാലാവധി അവസാനിക്കുന്ന മൂന്ന് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

Facebook Comments

News Desk 4