News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രാജ്യസഭാ; ജോൺബ്രിട്ടാസും ഡോ.വി.ശിവദാസനും സി.പി.എം സ്ഥാനാർഥികള്‍

 രാജ്യസഭാ; ജോൺബ്രിട്ടാസും  ഡോ.വി.ശിവദാസനും സി.പി.എം സ്ഥാനാർഥികള്‍

തിരുവനന്തപുരം: കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവുമായിരുന്ന ജോണ്‍ ബ്രിട്ടാസും സി പി എം സംസ്ഥാന സമിതി അംഗം ഡോ.വി ശിവദാസനും എൽ ഡി എഫ് പ്രതിനിധികളായി രാജ്യസഭയിലേക്ക് മത്സരിക്കും.

സി പി എം സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.

ഡോ.വി ശിവദാസന്‍ എസ് എഫ് ഐയുടെ ദേശീയ പ്രസിഡന്റ് ആയിരുന്നു. ഇപ്പോള്‍ സി പി എം സംസ്ഥാനസമിതി അംഗമായി പ്രവര്‍ത്തിക്കുകയാണ്.

ജോണ്‍ ബ്രിട്ടാസ് സി പി എം മുഖപത്രമായ ദേശാഭിമാനിയില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. പിന്നീടാണ് കൈരളിയിലേക്കെത്തുന്നത്.

മൂന്ന് സീറ്റുകളാണ് കേരളത്തിൽ നിന്ന് ഇത്തവണ രാജ്യസഭയിലേക്ക് ഒഴിവുളളത്. കേരളത്തിലെ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 30-നാണ് നടക്കുക.

നിലവിലെ നിയമസഭാ അംഗബലത്തിൽ രണ്ട് പേരെ എൽ ഡി എഫിനും ഒരാളെ യു ഡി എഫിനും വിജയിപ്പിക്കാം.

കോവിഡ് സാഹചര്യത്തിൽ വോട്ടെടുപ്പ് ഒഴിവാക്കുന്നതിനെ പറ്റി ഇരുമുന്നണികളും ആലോചിക്കുന്നുണ്ട്.

രണ്ട് സ്ഥാനാർത്ഥികളെ മാത്രം നിർത്തി വോട്ടെടുപ്പ് ഒഴിവാക്കാനാണ് സി പി ഐ എമ്മിനുളളിൽ നിലവിലെ തീരുമാനം.

30-ന് ഒമ്പതുമുതൽ നാലുവരെയാണ് വോട്ടെടുപ്പ്, അഞ്ചിന് വോട്ടെണ്ണും.

യു ഡി എഫിന്റെ സ്ഥാനാർഥി പി വി അബ്ദുൾ വഹാബ് തന്നെയാണ്. അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചു.

Facebook Comments

News Desk 5