News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനം; ഉത്തരവിന് ഹൈകോടതി സ്റ്റേ

 കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനം; ഉത്തരവിന് ഹൈകോടതി സ്റ്റേ

കൊച്ചി: കേരള സര്‍വകലാശാലയിലെ 58 അധ്യപക നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിന് സ്റ്റേ. മൂന്ന് മാസത്തേക്കാണ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തത്. സര്‍ക്കാരും, കേരള സര്‍വകലാശാലയും നല്‍കിയ അപ്പീലിലാണ് നടപടി. അപ്പീലില്‍ മൂന്ന് മാസത്തിന് ശേഷം അന്തിമ വാദം കേള്‍ക്കും. ഇക്കഴിഞ്ഞ മെയ് 7 നാണ് നിയമനങ്ങള്‍ റദ്ദാക്കി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടത്.

തസ്തികകള്‍ റദ്ദാക്കിയപ്പോള്‍ സംവരണ തസ്തികകള്‍ നിശ്ചയിച്ച രീതി ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 2017ലെ വിജ്ഞാപനപ്രകാരമാണ് കേരള സര്‍വകലാശാല നിയമനം നടത്തിയത്. വിവിധ വകുപ്പുകളിലെ തസ്തികകള്‍ ഒറ്റയൂണിറ്റാക്കിയാണ് സംവരണം നടത്തിയത്. സര്‍വകലാശാല നിയമനം സുപ്രീം കോടതി വിധിക്കെതിരാണെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പറഞ്ഞിരുന്നു.

ഭരണഘടനാവിരുദ്ധമായ രീതിയിലാണ് സംവരണം തീരുമാനിച്ചതെന്ന് ചൂണ്ടിക്കാട്ടി രണ്ട് അധ്യാപകര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി വിധി. സര്‍വകലാശാലയിലെ വിവിധ വകുപ്പുകളില്‍ ഉണ്ടായിരുന്ന എല്ലാ ഒഴിവുകളും ഒറ്റയൂണിറ്റായി കണക്കാക്കിയിട്ടായിരുന്നു സംവരണത്തിനുള്ള തസ്തിക തീരുമാനിച്ചതെന്ന് പരാതിക്കാരുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Facebook Comments

News Desk 4