News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ഷുഹൈബ് വധക്കേസിൽ ഹൈക്കോടതിക്കെതിരായ പരാമർശം; കെ.സുധാകരനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി

 ഷുഹൈബ് വധക്കേസിൽ ഹൈക്കോടതിക്കെതിരായ പരാമർശം; കെ.സുധാകരനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി

തിരുവനന്തപുരം: ഷുഹൈബ് വധക്കേസിൽ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് കെ സുധാകരൻ എം പിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി. അഡ്വക്കേറ്റ് ജനറലാണ് അനുമതി നൽകിയത്. ഹൈക്കോടതി അഭിഭാഷകനായ ജനാർദ ഷേണായിയുടെ ഹർജിയിലാണ് അനുമതി ഉത്തരവ്.

യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബിന്റെ കൊലപാതകത്തിൽ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന ഹൈക്കോടതി വിധി മ്ലേച്ഛം എന്നായിരുന്നു സുധാകരന്റെ പരാമർശം. വിധി പ്രസ്താവം നടത്തിയ ജഡ്ജിയുടെ മനോനില തകരാറിലാണെന്നും സുധാകരൻ വിമർശിച്ചിരുന്നു.

Facebook Comments