News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ഒരാഴ്ചത്തേക്ക് ലോക്ക്ഡൗൺ, കർഫ്യൂ പോലുള്ള നിയന്ത്രണങ്ങൾ വേണം; ഐ.എം.എ

 ഒരാഴ്ചത്തേക്ക് ലോക്ക്ഡൗൺ, കർഫ്യൂ പോലുള്ള നിയന്ത്രണങ്ങൾ വേണം; ഐ.എം.എ

തിരുവനന്തപുരം: ഒരാഴ്ചത്തേക്ക് ലോക്ക്ഡൗൺ, കർഫ്യൂ പോലുള്ള നിയന്ത്രണങ്ങൾ വേണമെന്ന നിർദേശവുമായി ഐ എം എ. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 20 ശതമാനത്തിന് മേൽ തുടരുന്ന സാഹച‌ര്യത്തിലാണ് നിർദേശം.

പ്രതിദിനം ഒന്നര ലക്ഷത്തോളം ടെസ്റ്റുകൾ നടത്തണമെന്നും സംസ്ഥാനത്ത് ആഘോഷങ്ങളും ചടങ്ങുകളും പൂർണമായി നിരോധിക്കണമെന്നും വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയ അവസരങ്ങളിലാണ് ഏറ്റവും കൂടുതൽ രോ​ഗവ്യാപനം ഉണ്ടാകുന്നതെന്നും ഐ എം എ ചൂണ്ടിക്കാട്ടുന്നു.

ടെസ്റ്റ് ചെയ്യുന്ന അഞ്ച് പേരിൽ ഒരാൾ രോ​ഗബാധിതനാണെന്ന് കാണുമ്പോഴും അതിനേക്കാൾ എത്രയോ അധികം ആളുകൾ രോ​ഗബാധിതരായെന്നും ഐ എം എ വ്യക്തമാക്കി.

Facebook Comments

News Desk 4