News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിർമിച്ച് തട്ടിയത് അരക്കോടിയോളം രൂപ; വളാഞ്ചേരിയില്‍ ലബോറട്ടറി ഉടമ അറസ്റ്റില്‍

 വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിർമിച്ച് തട്ടിയത് അരക്കോടിയോളം രൂപ; വളാഞ്ചേരിയില്‍ ലബോറട്ടറി ഉടമ അറസ്റ്റില്‍

മലപ്പുറം: വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി അരക്കോടിയോളം രൂപ തട്ടിയെടുത്ത വളാഞ്ചേരി ആര്‍മ ലബോറട്ടറി ഉടമ അറസ്റ്റിൽ. കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം. പരിശോധന നടത്തി നല്‍കേണ്ട സര്‍ട്ടിഫിക്കറ്റ് കൃത്രിമമായി ഉണ്ടാക്കി ലാബ് ഉടമ സുനില്‍ അരക്കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു. കോഴിക്കോട് ആസ്ഥാനമായുള്ള ഐ സി എം ആര്‍ അംഗീകൃത ലബോറട്ടറിയുടെ ഫ്രാഞ്ചൈസിയായ അര്‍മ ലബോറട്ടറി ഓഗസ്റ്റ് 16 മുതല്‍ കോവിഡ് പരിശോധനക്കായി 2500 പേരില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചതായി കണ്ടെത്തുകയായിരുന്നു.

എന്നാല്‍ ഇതില്‍ 496 സാമ്പിളുകള്‍ മാത്രമാണ് കോഴിക്കോട്ടെ ലാബിലേക്ക് അയച്ച് നല്‍കിയിരുന്നത്. ബാക്കി സാമ്പിളുകള്‍ അര്‍മ ലാബില്‍ തന്നെ നശിപ്പിച്ച് കോഴിക്കോടുള്ള ലാബിന്റെ പേരില്‍ വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൃത്രിമമായി നിര്‍മിച്ച് നല്‍കിയെന്നാണ് പരാതി. കേസില്‍ മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ലാബ് ഉടമയായ സുനില്‍ സാദത്ത് ഈ കാലയളവില്‍ ഒളിവില്‍ പോവുകയും ചെയ്തു.

Facebook Comments