News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ആർ.ടി.പി.സി.ആർ നിരക്ക് 500 തന്നെ; സർക്കാർ ഉത്തരവിന് സ്റ്റേ ഇല്ലെന്ന് ഹൈക്കോടതി

 ആർ.ടി.പി.സി.ആർ നിരക്ക് 500 തന്നെ; സർക്കാർ ഉത്തരവിന് സ്റ്റേ ഇല്ലെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് ആർ ടി പി സി ആർ പരിശോധനാ നിരക്ക് 500 ആക്കിയ സർക്കാർ ഉത്തരവ് സ്‌റ്റേ ഇല്ല. സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം ഹൈകോടതി തള്ളി. ആർ ടി പി സി ആർ പരിശോധനയ്ക്കുള്ള ചെലവ് 135രൂപ മുതൽ 245രൂപ വരെ ആകുമെന്നും കോടതി വിശദീകരിച്ചു.

നേരത്തെ ആർ ടി പി സി ആർ നിരക്ക് കേരളത്തിൽ 1700 രൂപയായിരുന്നു. വിപണിയിൽ ടെസ്റ്റിന് വേണ്ട ഉപകരണങ്ങൾക്ക് 240 രൂപ മാത്രമാകും ചെലവ്. ഇത് വിലയിരുത്തിയാണ് നിരക്ക് കുറച്ചതെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

അതേസമയം, പരിശോധനാ നിരക്ക് കുറച്ചത് പരിശോധനാ ഫലത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും ലാബുകൾക്ക് ബാധ്യതയുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് സ്റ്റേ ചെയ്യുകയോ അല്ലെങ്കിൽ സബ്‌സിഡി ലഭ്യമാക്കുകയോ വേണമെന്ന ലാബ് ഉടമകളുടെ ആവശ്യം.

Facebook Comments

News Desk 4