News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

സൗദി; ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന വാഹനങ്ങളിലും ശവ്വാൽ മുതൽ സമ്പൂർണ്ണ സ്വദേശിവൽക്കരണം

 സൗദി; ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന വാഹനങ്ങളിലും  ശവ്വാൽ മുതൽ സമ്പൂർണ്ണ സ്വദേശിവൽക്കരണം

NEWSNOW14: സൗദിയിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന വാഹനങ്ങളിൽ അടുത്ത മാസം മുതൽ സമ്പൂർണ്ണ സ്വദേശിവൽക്കരണം നടപ്പിലാക്കും.

ഐസ്‌ക്രീം, പാനീയങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ വിതരണം ചെയ്യുന്ന വാഹനങ്ങളിലാണ് സൗദിവൽക്കരണം നടപ്പിലാക്കുന്നത്.

പദ്ധതി നടപ്പിലാകുന്നതോടെ മലയാളികളുൾപ്പെടെ മൂന്ന് ലക്ഷത്തോളം വിദേശികൾക്ക് തൊഴിൽ നഷ്ടമാകും.

വിവിധ മേഖലകളിൽ നടപ്പിലാക്കി വരുന്ന സ്വദേശിവത്ക്കരണ പദ്ധതിയുടെ ഭാഗമായാണ് ഭക്ഷണ വിതരണ വാഹനങ്ങളിലും സൗദിവൽക്കരണം നടപ്പിലാക്കുന്നത്.

ശവ്വാൽ മുതൽ തന്നെ സമ്പൂർണ്ണ സൗദിവൽക്കരണം നടപ്പിലാക്കുവാനാണ് നീക്കം.

ഇതിലൂടെ മൂന്ന് വർഷത്തിനുള്ളിൽ മൂന്ന് ലക്ഷത്തിലധികം സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഈ മേഖലയിൽ പുതിയതായി ജോലിയിൽ പ്രവേശിക്കുന്നവരുടെ വേതനത്തിന്‍റെ നിശ്ചിത വഹിതം മന്ത്രാലയം വഹിക്കും.

മാത്രവുമല്ല, തൊഴിൽ പരിശീലന പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.

പദ്ധതി നടപ്പിലാക്കാൻ തൊഴിലുടമകളെയും തൊഴിലാളികളേയും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണിത്.

കൂടാതെ റസ്റ്റോറന്‍റുകളില്‍ 20 ശതമാനവും ഷോപ്പിംഗ് മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലും പ്രവർത്തിക്കുന്ന റസ്റ്റോറന്‍റുകളില്‍ 40 ശതമാനവും സൗദിവത്ക്കരണം നടപ്പിലാക്കും.

ഒരു ഷിഫ്റ്റിൽ നാലോ, അതിൽ കൂടുതലോ ജീവനക്കാരുള്ള റസ്‌റ്റോറന്‍റുകളിലാണ് പുതിയ ചട്ടം ബാധകമാകുക.

Facebook Comments

News Desk 5