News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

വടക്കൻ ജില്ലകളിൽ കടലാക്രമണം രൂക്ഷം; പലയിടങ്ങളിലും സ്ഥിതി ഗുരുതരം

 വടക്കൻ ജില്ലകളിൽ കടലാക്രമണം രൂക്ഷം; പലയിടങ്ങളിലും സ്ഥിതി ഗുരുതരം

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും കടലാക്രമണം രൂക്ഷമായി തുടരുന്നു. തൃശ്ശൂരിൽ രാത്രി ശക്തമായ കാറ്റും മഴയും ഉണ്ടായതിന് പിന്നാലെ, തീരമേഖലകളായ എറിയാട്, ചാവക്കാട്, കൈപ്പമംഗലം എന്നിവിടങ്ങളിലെ കടൽ ആക്രമണത്തിൽ നൂറിൽ അധികം വീടുകളിൽ വെള്ളം കയറി. ചാവക്കാട്, കൊടുങ്ങല്ലൂർ മേഖലയിൽ രൂക്ഷമായ കടൽക്ഷോഭത്തിൽ ഒരു വീട് ഭാഗികമായി തകര്‍ന്നു.

കോവിഡ് രോഗവ്യാപനം കാരണം പലരും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാൻ വിസമ്മതിച്ചു. പലരും ബന്ധുവീടുകളില്‍ അഭയം തേടുകയായിരുന്നു. കടല്‍ വെള്ളത്തെ പ്രതിരോധിക്കാന്‍ സ്ഥാപിച്ച ജിയോ ബാഗുകള്‍ക്കു മീതെ വെള്ളം ഇരമ്പിയെത്തി. ഇതുവരെ 105 പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. കാസർകോട് മുസോടി കടപ്പുറത്തെ നാല് വീടുകൾ ഭാഗികമായി തകർന്നു. കൊടുങ്ങല്ലൂര്‍ മേഖലയില്‍ മാറ്റി പാര്‍പ്പിക്കേണ്ടവരില്‍ നൂറു പേര്‍ കോവിഡ് രോഗബാധിതരായിരുന്നു. ഇവരെ, സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

Facebook Comments

News Desk 4