News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

സനുമോഹനായി വനമേഖലയില്‍ തിരച്ചില്‍; കാർ കോയമ്പത്തൂരിൽ നിന്ന് കിട്ടിയതായി സൂചന

 സനുമോഹനായി വനമേഖലയില്‍ തിരച്ചില്‍; കാർ കോയമ്പത്തൂരിൽ നിന്ന് കിട്ടിയതായി സൂചന

കൊച്ചി: മുട്ടാർ പുഴയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പിതാവ് സനു മോഹനായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും, വനത്തിലും വലവിരിച്ച് പോലീസ്.

മകളുടെ ദുരൂഹമരണത്തിന് പിന്നാലെ നാടുവിട്ട സനുമോഹന്‍ കൊല്ലൂരിലെ വനമേഖലയിലേക്ക് കടന്നതായി സൂചന.

ഇതിനെതുടര്‍ന്ന് കൊല്ലൂരിലെ വനമേഖലയില്‍ പോലീസ് സംഘം വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു.

കൊല്ലൂര്‍ മൂകാംബികയില്‍നിന്ന് സനുമോഹന്‍ ബസ് മാര്‍ഗം വനമേഖലയ്ക്ക് സമീപം എത്തിയതായി നേരത്തെ സൂചന ലഭിച്ചിരുന്നു.

മൂകാംബികയ്ക്ക് സമീപമുള്ള വനത്തിലും, ഗോവ, ആന്ധ്ര അടക്കമുള്ള സംസ്ഥാനങ്ങളിലും പൊലീസ് പരിശോധന ശക്തമാക്കി.

സമീപത്തെ ഒരു വിമാനത്താവളങ്ങളിലും സനു മോഹൻ എത്തിയിട്ടില്ല.

നിലവില്‍ കേരള പോലീസിന്റെ ആറ് സംഘങ്ങളാണ് കര്‍ണാടക കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്.

അതിനിടെ, സനുമോഹന്റേതെന്ന് കരുതുന്ന കാര്‍ ആണെന്ന സംശയത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ പോലീസാണ് ഇക്കാര്യം കൊച്ചി പോലീസിനെ അറിയിച്ചത്.

എന്നാല്‍ ഈ കാര്‍ സനുമോഹന്റേത് തന്നെയാണോ എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

സനുമോഹന്‍ മൊബൈല്‍ ഫോണോ എ.ടി.എം. കാര്‍ഡോ ഉപയോഗിക്കുന്നില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം.

കാര്‍ വിറ്റുകിട്ടിയ പണം കൊണ്ടാകാം ചിലവുകള്‍ നടത്തുന്നത്.

പൊതുഗതാഗത സംവിധാനം ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നതെന്നും പോലീസ് പറയുന്നു.

കുട്ടിയുടെ ശരീരത്തിൽ ആൽക്കഹോളിന്റെ അംശമുണ്ടായിരുന്നു എന്ന സൂചന നൽകുന്ന രാസപരിശോധനഫലം

കൂടുതൽ ദുരൂഹത ഉണ്ടാക്കുകയാണ്. കുട്ടിക്ക് ആൽക്കഹോൾ സാന്നിധ്യമുളള ഭക്ഷ്യവസ്തു നൽകി മയക്കിയ ശേഷം പുഴയിൽ തളളിയതാണോയെന്ന സംശയമാണ് ഉയരുന്നത്.

ഉടന്‍തന്നെ സനുമോഹന്‍ പിടിയിലാകുമെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Facebook Comments