News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രണ്ടാം പിണറായി മന്ത്രിസഭ; കെ.എൻ ബാലഗോപാലിന് ധനകാര്യം, പി.രാജീവിന് വ്യവസായം

 രണ്ടാം പിണറായി മന്ത്രിസഭ; കെ.എൻ ബാലഗോപാലിന് ധനകാര്യം, പി.രാജീവിന് വ്യവസായം

തിരുവനന്തപുരം: രണ്ടാം പിണരായി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചു. സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. വകുപ്പുകൾ നിശ്ചയിക്കാൻ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണി യോഗം ചുമതലപ്പെടുത്തിയിരുന്നത്. ആഭ്യന്തരം, ഐ ടി, പൊതുഭരണം, വിജിലൻസ്, മെട്രോ, ആസൂത്രണം എന്നീ ചുമതകൾ മുഖ്യമന്ത്രി തന്നെ വഹിക്കും.

ഫിഷറീസ്, സാംസ്കാരിക വകുപ്പ് സജി ചെറിയാനാണ് കൈകാര്യം ചെയ്യുക. വി എൻ വാസവൻ സഹകരണം, രജിസ്ട്രേഷൻ മന്ത്രിയാകും. വീണ ജോർജിനാണ് ആരോഗ്യവകുപ്പ്. വൈദ്യുത വകുപ്പിൻ്റെ ചുമതല ഇക്കുറി കെ കൃഷ്ണൻ കുട്ടിയ്ക്കാണ്. റോഷി അഗസ്റ്റിനാണ് ജലവിഭവ മന്ത്രി. അഹമദ് ദേവർകോവിൽ തുറമുഖം. വി അബ്ദുൾ റഹ്മാൻ ന്യൂനപക്ഷ ക്ഷേമം, പ്രവാസി കാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും.

പൊതുമരാമത്ത്, ടൂറിസം വകുപ്പുകൾ മുഹമ്മദ് റിയാസിനാണ്. കെ എൻ ബാലഗോപാൽ ധനമന്ത്രിയാവും. പി രാജീവ് വ്യവസായ മന്ത്രിയാണ്. ആർ ബിന്ദു ഉന്നതവിദ്യാഭ്യാസം കൈകാര്യം ചെയ്യും. എം വി ഗോവിന്ദൻ തദ്ദേശഭരണം, എക്സൈസ്. വി ശിവൻകുട്ടിയാണ് വിദ്യാഭ്യാസ മന്ത്രിയാവുക. കെ രാധാാകൃഷ്ണൻ പിന്നാക്ക, ദേവസ്വം വകുപ്പുകൾ കൈകാര്യം ചെയ്യും.

അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ കരാർ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇലക്ട്രിക്കൽ വിഭാഗത്തിലെ ജീവനക്കാരനാണ് രോഗം ബാധിച്ചത്. സമ്പർക്കം പുലർത്തിയ രണ്ട് ജീവനക്കാരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.

Facebook Comments

News Desk 4