News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രണ്ടാം പിണറായി മന്ത്രിസഭ; സി.പി.ഐയിൽ നിന്ന് നാല് മന്ത്രിമാർ

 രണ്ടാം പിണറായി മന്ത്രിസഭ; സി.പി.ഐയിൽ നിന്ന് നാല് മന്ത്രിമാർ

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ സി പി ഐയിൽ നിന്ന് നാല് മന്ത്രിമാർ തെരെഞ്ഞെടുക്കപ്പെട്ടു. പി പ്രസാദ്, കെ രാജൻ, ജി ആർ അനിൽ, ചിഞ്ചു റാണി എന്നിവരെ സംസ്ഥാന കൗൺസിൽ തെരെഞ്ഞെടുത്തു. ചേർത്തലയിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട പി പ്രസാദ് സി പി ഐയുടെ സജീവ പ്രവർത്തകനാണ്.

കഴിഞ്ഞ തവണ ഒല്ലൂരിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട കെ രാജൻ മന്ത്രിസഭയുടെ അവസാന നാളുകളിൽ സംസ്ഥാനത്ത് ക്യാബിനറ്റ് റാങ്കോടുകൂടി ചീഫ് വിപ്പായി പ്രവർത്തിച്ചിട്ടുണ്ട്. കെ രാജൻ ഇത്തവണയും ഒല്ലൂരിൽ നിന്നാണ് വിജയിച്ചത്.

കൊല്ലം ജില്ലയിലെ ചടയമംഗലം നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ജെ ചിഞ്ചുറാണി മന്ത്രിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മഹിളാ സംഘത്തിന്റെ നേതാവായി ദീർഘകാലമായി പ്രവർത്തിക്കുന്ന ചിഞ്ചുറാണി സി പി ഐയുടെ ദേശീയ കൗൺസിസൽ അംഗം കൂടിയാണ്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നിന്നുമാണ് ജി ആർ അനിൽ മന്ത്രിസ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

Facebook Comments

News Desk 4