News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രണ്ടാം പിണറായി മന്ത്രിസഭ; ആരോഗ്യവകുപ്പ് വീണാ ജോർജിന്

 രണ്ടാം പിണറായി മന്ത്രിസഭ; ആരോഗ്യവകുപ്പ് വീണാ ജോർജിന്

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ ആരോഗ്യവകുപ്പ് വീണാ ജോർജിന്. ഒന്നാം പിണറായി സർക്കാരിൽ കെ കെ ശൈലജ മികച്ച രീതിയിൽ കൈകാര്യം ചെയ്ത വകുപ്പാണ് വീണാ ജോർജിന് ലഭിച്ചിരിക്കുന്നത്. ആരോഗ്യമേഖലയിൽ തുടർച്ചയായ രണ്ടാം തവണയും വനിതാ മന്ത്രിയെ നിയമിച്ചുകൊണ്ടാണ് പിണറായി മന്ത്രിസഭയിലെ പട്ടിക. വീണാ ജോർജിലൂടെ ജില്ലയിലെ ആദ്യ വനിതാ മന്ത്രി എന്ന ചരിത്രം കൂടിയാണ് കുറിക്കപ്പെടുന്നത്. മാധ്യമ പ്രവർത്തനത്തിലും ജനപ്രതിനിധി എന്ന നിലയിലും തിളങ്ങിയ വീണയുടെ രണ്ടാം വിജയം ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയായിരുന്നു.

കഴിഞ്ഞ നിയമസഭാ തെരെത്തെടുപ്പുകളിൽ ഇടതുമുന്നണിക്ക് കാര്യമായ നേട്ടം സമ്മാനിച്ച ജില്ലയാണെങ്കിലും സി പി ഐ എമ്മിന് പത്തനംതിട്ടയിൽ ആദ്യമായാണ് ഒരു മന്ത്രി സ്ഥാനം എത്തുന്നത്. 2016 ൽ ന്യൂസ് റൂമിൽ നിന്ന് ഇറങ്ങി നിയമസഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ വീണാ ജോർജിന് സഭാ സ്ഥാനാർത്ഥിയെന്ന ലേബലുണ്ടായിരുന്നു. സി പി ഐ എമ്മിന്റെ രാഷ്ട്രീയ പരീക്ഷണം ശരിയാകുന്ന കാഴ്ചയാണ് പിന്നീട് അങ്ങോട്ട് കണ്ടത്. 7646 വോട്ടിന്റെ ദൂരിപക്ഷത്തിൽ ജയിച്ച വീണ ഇത്തവണ 19,003 വോട്ടിന്റെ വ്യത്യാസത്തിൽ ആധികാരിക വിജയം നേടി.

Facebook Comments

News Desk 4