News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രണ്ടാം പിണറായി സര്‍ക്കാർ സത്യപ്രതിജ്ഞ ചടങ്ങിനെതിരെ പരാതി; കോടതി സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യം

 രണ്ടാം പിണറായി സര്‍ക്കാർ സത്യപ്രതിജ്ഞ ചടങ്ങിനെതിരെ പരാതി; കോടതി സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും നിയര്‍ ജഡ്ജിക്കും പരാതി നൽകി. അനിൽ തോമസ് എന്ന അഭിഭാഷകനും ഡെമോക്രറ്റിക് പാർട്ടി സംസ്ഥാന പ്രസിഡന്റ ജോർജ് സെബാസ്റ്റ്യനുമാണ് പരാതി നൽകിയത്. കോവിഡ് പശ്ചാത്തലത്തിൽ കൂടുതൽ പേരെ ഉള്‍പ്പെടുത്തി സത്യപ്രതിജ്ഞ നടത്താന്‍ നീക്കമെന്ന് പരാതിയിൽ ആരോപിക്കുന്നു.

സത്യപ്രതിജ്ഞ രാജ്ഭവനിൽ നടത്താൻ നിർദേശം നൽകണമെന്നും കോടതി സ്വമേധയാ കേസെടുക്കണമെന്നുമാണ് ആവശ്യം. തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തിൽ ചടങ്ങ് നടത്തുന്നത് നിയമലംഘനമാണെന്നും പരാതിക്കാര്‍ കത്തില്‍ പറയുന്നു. പരാതി അടിയന്തിര പ്രാധാന്യമുള്ളതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Facebook Comments