News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രണ്ടാം പിണറായി സർക്കാർ; കെ.കെ ശൈലജ മന്ത്രിയാവില്ല

 രണ്ടാം പിണറായി സർക്കാർ; കെ.കെ ശൈലജ മന്ത്രിയാവില്ല

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ കെകെ ശൈലജ മന്ത്രിയാവില്ല. മുഖ്യമന്ത്രി ഒഴികെ എല്ലാം മുതുമുഖങ്ങൾ. സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. കഴിഞ്ഞ മന്ത്രിസഭയിൽ ഏറ്റവും തിളക്കമാർന്ന പ്രകടനം കാഴ്ച വച്ച കെകെ ശൈലജ രാജ്യാന്തര തലത്തിൽ പോലും ശ്രദ്ധ നേടിയിരുന്നു.

പത്ത് മന്ത്രിമാർ പുതുമുഖങ്ങളാണ്. കെകെ ശൈലജയെ മാറ്റിനിർത്തുമെന്ന് ചില അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിൽ ഒരു തീരുമാനം എടുക്കില്ലെന്ന് പിന്നീട് സൂചന ഉണ്ടായിരുന്നു. മുഹമ്മദ് റിയാസ്, ആർ ബിന്ദു, വി ശിവൻകുട്ടി, കെ എൻ ബാലഗോപാൽ, പി രാജീവ്, വീണാ ജോർജ്, കെ രാധാകൃഷ്ണൻ, സജി ചെറിയാൻ, വി അബ്ദുറഹ്മാൻ വി എൻ വാസവൻ എന്നിവരൊക്കെ മന്ത്രിസഭയിലെത്തും. എം ബി രാജേഷിനെ സ്പീക്കർ ആയും തെരെഞ്ഞെടുത്തു.

Facebook Comments

News Desk 4