News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രണ്ടാം പിണറായി സർക്കാർ; എം.ബി രാജേഷ് സ്പീക്കർ

 രണ്ടാം പിണറായി സർക്കാർ; എം.ബി രാജേഷ് സ്പീക്കർ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ എല്ലാവരും പുതുമുഖങ്ങൾ. എം ബി രാജേഷിനെ സ്പീക്കർ. ആർ ബിന്ദു, വീണ ജോർജ് എന്നീ രണ്ട് വനിതകൾ മന്ത്രി സ്ഥാനങ്ങളിൽ ഉണ്ടാകും. എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെ എൻ ബാലഗോപാൽ, സജി ചെറിയാൻ, വി എൻ വാസവൻ, വി ശിവൻകുട്ടി, പി എ മുഹമ്മദ് റിയാസ്, പി രാജീവ്, വി അബ്ദുറഹ്മാൻ എന്നിവരുൾപ്പെട്ട പട്ടികയ്ക്കാണ് സി പി ഐ എം രൂപം നൽകിയിരിക്കുന്നത്.

വീണാ ജോർജും ആർ ബിന്ദുവും ആണ് സി പി ഐ എം കളത്തിലിറക്കിയിരിക്കുന്ന വനിതാ മന്ത്രിമാർ. ആറന്മുളയിൽ നിന്ന് രണ്ടാം ഊഴത്തിലും വിജയിച്ചുകയറിയ വീണാ ജോർജിന് സാമുദായിക പരിഗണന അടക്കം നൽകിക്കൊണ്ടാണ് മന്ത്രിപദവി ലഭിച്ചിരിക്കുന്നത്. കേരള വർമ കോളജ് പ്രഫസർ കൂടിയായ ആർ ബിന്ദു ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തിൽ നിന്നാണ് തെരെഞ്ഞെടുക്കപ്പെട്ടത്.

എം വി ഗോവിന്ദൻ, പി രാജീവ്, കെ രാധാകൃഷ്ണൻ കെ എൻ ബാലഗോപാൽ എന്നിവരാണ് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നും മന്ത്രിസഭയിലേക്ക് എത്തുന്നത്. നേരത്തെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും സ്പീക്കർ സ്ഥാനമാണ് തൃത്താല എം എൽ എ എം ബി രാജേഷിന് നൽകിയിരിക്കുന്നത്.

സി പി ഐയിൽ നാല് പേരും പുതുമുഖങ്ങളാണ്. ചിഞ്ചുറാണി, പി പ്രസാദ്, ജി ആർ അനിൽ, കെ രാജൻ എന്നിവരാണ് മന്ത്രിമാർ. ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറായി തുടരും. ഇ കെ വിജയനാണ് പാർട്ടി നിയമസഭാ കക്ഷി നേതാവ്. 1961 ൽ പാർട്ടിയുടെ പിളർപ്പിന് ശേഷം സി പി ഐയുടെ ആദ്യ വനിതാ മന്ത്രിയാകും ഇതോടെ ചിഞ്ചുറാണി.

Facebook Comments

News Desk 4