News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞാ ചടങ്ങ് സെന്‍ട്രല്‍ സ്റ്റേഡിയത്തിൽ തന്നെ; ചടങ്ങിൽ ആളുകളെ കുറയ്ക്കാൻ തീരുമാനം

 രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞാ ചടങ്ങ് സെന്‍ട്രല്‍ സ്റ്റേഡിയത്തിൽ തന്നെ; ചടങ്ങിൽ ആളുകളെ കുറയ്ക്കാൻ തീരുമാനം

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് സെന്‍ട്രല്‍ സ്റ്റേഡിയത്തിൽ തന്നെ നടക്കും, എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കും. ഇടത് കേന്ദ്രത്തിൽ നിന്നടക്കം വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്‌ക്കാൻ തീരുമാനമായത്ത്. സാമൂഹിക അകലം കൃത്യമായി പാലിക്കും. അധികം ആളുകൾ ഉണ്ടാവില്ലെന്നും സി പി എം-സി പി ഐ ഉഭയകക്ഷി ചര്‍ച്ചയിൽ തീരുമാനമായി.

ചടങ്ങിൽ പരമാവധി 250- 300 പേരെ പങ്കെടുപ്പിക്കാം. ഇരുപതിന് വൈകീട്ട് 3.30 നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. പന്തലിന്‍റെ ജോലികൾ സെൻട്രൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്. അതേസമയം, എല്‍ ഡി എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ആഘോഷമാക്കരുതെന്ന് സി പി ഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം പറഞ്ഞു. കോവിഡ്, ട്രിപ്പിള്‍ ലോക്ഡൗണ്‍, മഴക്കെടുതി എന്നിവയുടെ പശ്ചാത്തലത്തിൽ സത്യപ്രതിജ്ഞാ മന്ത്രിമാര്‍ അവരുടെ കുടുംബാംഗങ്ങള്‍, അനിവാര്യരായ ഉദ്യോഗസ്ഥര്‍ മാത്രമായി പങ്കെടുക്കുന്ന വിധം ചുരുക്കുന്നതല്ലേ ഉചിതമെന്ന് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

Facebook Comments