News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ശാരദ ചിട്ടി തട്ടിപ്പ് കേസ്; മൂന്ന് തൃണമൂല്‍ നേതാക്കൾ സി.ബി.ഐ കസ്റ്റഡിയിൽ

 ശാരദ ചിട്ടി തട്ടിപ്പ് കേസ്; മൂന്ന് തൃണമൂല്‍ നേതാക്കൾ സി.ബി.ഐ കസ്റ്റഡിയിൽ

NEWSNOW14: പശ്ചിമ ബംഗാളിലെ ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ സി ബി ഐ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. മദന്‍ മിത്ര, സുബ്രതോ മുഖര്‍ജി എന്നീ രണ്ട് മന്ത്രിരെയും സിദ്ധാര്‍ത്ഥ് ഖാനെയുമാണ് കസ്റ്റഡിയിലെടുത്തതെന്നും വിവരം. മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

ഇതേതുടര്‍ന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി സി ബി ഐ ഓഫീസിലെത്തി. ക്ഷുഭിതയായ മമത ചോദ്യം ചെയ്യലിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ആണെന്നും ഇതിനോട് യാതൊരു യോജിപ്പുമില്ലെന്നും പ്രതികരിച്ചു. 2016ല്‍ നിയമസഭാ തെരെഞ്ഞെടുപ്പിനിടയില്‍ വിവാദമായിരുന്നു കേസ്. ശാരദ ഗ്രൂപ്പ് 17 ലക്ഷത്തോളം നിക്ഷേപകരെ വഞ്ചിച്ചതായും 4000 കോടി രൂപയോളം നിക്ഷേപകരുടെ തട്ടിയതായും ആണ് കേസുണ്ടായിരുന്നത്.

വ്യാജനിക്ഷേപ വാഗ്ദാനങ്ങളിലൂടെയാണ് 200 കമ്പനികളുടെ കണ്‍സോര്‍ഷ്യമായ ശാരദ ഗ്രൂപ്പ് തട്ടിപ്പ് നടത്തിയത്. 2013ല്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചിരുന്നു. കൂടാതെ ഇഡിയും ആദായനികുതി വകുപ്പും കേസ് അന്വേഷിച്ചു. തൃണമൂല്‍ നേതാക്കള്‍ ഉള്‍പ്പെടെ അധികാര സ്ഥാനങ്ങളിലിരിക്കുന്ന നിരവധി പ്രമുഖര്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു.

Facebook Comments

News Desk 4