News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ഇസ്രയേലിൽ ഷെല്ലാക്രമണം; കൊല്ലപ്പെട്ട സൗമ്യയുടെ വീട് സന്ദർശിച്ച് ഇസ്രയേൽ പ്രതിനിധി

 ഇസ്രയേലിൽ ഷെല്ലാക്രമണം; കൊല്ലപ്പെട്ട സൗമ്യയുടെ വീട് സന്ദർശിച്ച് ഇസ്രയേൽ പ്രതിനിധി

ഇടുക്കി: ഇസ്രയേലിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ വീട് സന്ദർശിച്ച് ഇസ്രയേൽ പ്രതിനിധി. ‘സൗമ്യ തീവ്രവാദ ആക്രമണത്തിന്റെ ഇരയാണെന്നും മാലാഖ ആയാണ് ഇസ്രയേൽ ജനത സൗമ്യയെ കാണുന്നതെന്നും സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രയേൽ സർക്കാർ ഉണ്ടെന്നും’ ഇസ്രായേൽ കോൺസൽ ജനറൽ പറഞ്ഞു.

വീട് സന്ദര്‍ശിച്ച കോൺസൽ ജനറൽ മകൻ അഡോണിന് ഇന്ത്യയുടെയും ഇസ്രയേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നൽകി. ഇന്നലെ രാത്രി 11.30നാണ് സൗമ്യയുടെ മൃതദേഹം കീരിത്തോട്ടിലെ വീട്ടിൽ എത്തിച്ചത്. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ വെച്ച് നടക്കും. നിരവധി പേരാണ് രാത്രി തന്നെ സൗമ്യയെ അവസാനമായി കാണാൻ എത്തിച്ചേർന്നത്. ഇന്നത്തെ പൊതുദർശനത്തിനും പ്രമുഖർ അടക്കം നിരവധി പേർ പങ്കെടുക്കും

Facebook Comments