News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കും’; മുന്നറിയിപ്പുമായി കെ.ജി.എം.ഒ.എ

 ‘ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കും’; മുന്നറിയിപ്പുമായി കെ.ജി.എം.ഒ.എ

തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം ഗുരുതര പ്രതിസന്ധി സൃഷ്ടിക്കും, മുന്നറിയിപ്പുമായി കെ ജി എം ഒ എ(കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസർസ് അസോസിയേഷൻ). കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ അടിയന്തരമായി കോവിഡ് ചികിത്സയ്ക്ക് നിയമിക്കണമെന്നും മുഖ്യമന്ത്രിക്ക് കത്തയച്ചു. ഏഴിന നിര്‍ദേശങ്ങളാണ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ കെ ജി എം ഒ എ ചൂണ്ടിക്കാട്ടുന്നത്.

കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ അടിയന്തരമായി കൊവിഡ് ചികിത്സയ്ക്ക് നിയോഗിക്കണം, കൂടുതല്‍ സി എഫ് എൽ ടി സികള്‍ തുടങ്ങുന്നതിനേക്കാള്‍ നിലവിലുള്ളവയില്‍ കിടക്കകള്‍ വര്‍ധിപ്പിക്കണം, കോവിഡ് ആശുപത്രികള്‍, സി എഫ് എൽ ടി സികള്‍ എന്നിവയില്‍ കൃത്യമായ അഡ്മിഷന്‍ പ്രോട്ടോകോള്‍ നടപ്പാക്കണം, ഡൊമിസിലറി സെന്ററിലും സ്റ്റെപ്പ് ഡൗണ്‍ സി എഫ് എൽ ടി സികളിലും ടെലി കണ്‍സള്‍ട്ടേഷന്‍ വേണം, കാറ്റഗറി എ രോഗികള്‍ സി എഫ് എൽ ടി സികളില്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം, പി ജി പഠനത്തിന് പോയവരെ കോഴ്‌സ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഡ്യൂട്ടിക്ക് നിയോഗിക്കണം, പതിനെട്ടിനും 45 നും ഇടയിലുള്ളവരുടെ വാക്‌സിനേഷന്റെ മുന്‍ഗണനാ വിഭാഗങ്ങളെ നിശ്ചയിക്കണം തുടങ്ങിയവയാണ് കെ ജി എം ഒ എ മുന്നോട്ടുവയ്ക്കുന്ന മറ്റ് നിര്‍ദേശങ്ങള്‍.

Facebook Comments