News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

സിദ്ദിഖ് കാപ്പനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു; നടപടി സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരം

 സിദ്ദിഖ് കാപ്പനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു; നടപടി സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരം

ഡൽഹി: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത സിദ്ദിഖ് കാപ്പനെ സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമാണ് എയിംസില്‍ പ്രവേശിപ്പിച്ചത്.

എപ്രില്‍ 28നാണ് സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പ് തള്ളിയായിരുന്നു സുപ്രിംകോടതി ഇടപെടല്‍. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്. ഡല്‍ഹിയിലെ ചികിത്സയ്ക്ക് ശേഷം ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാം.

Facebook Comments