News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

സിദ്ദിഖ് കാപ്പൻ കോവിഡ് മുക്തനായി; മെഡിക്കൽ റിപ്പോർട്ട് സമർപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ

 സിദ്ദിഖ് കാപ്പൻ കോവിഡ് മുക്തനായി; മെഡിക്കൽ റിപ്പോർട്ട് സമർപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ

ഡൽഹി: മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ കോവിഡ് മുക്തനായെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോറിട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ. മഥുര മെഡിക്കൽ കോളജിലെ ചികിത്സയ്ക്ക് ശേഷം സിദ്ദിഖ് കാപ്പനെ മഥുര ജയിലിലേയ്ക്ക് മാറ്റിയെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

സിദ്ദിഖ് കാപ്പന്റെ ആരോഗ്യനില വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രിംകോടതി ഇന്നലെ നിർദേശിച്ചിതിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കൽ റിപ്പോർട്ട് ഉൾപ്പെടെ ഉത്തർപ്രദേശ് സർക്കാർ സത്യവാങ്മൂലം നൽകിയത്. സിദ്ദിഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ടുള്ള ഹർജി തള്ളണമെന്നും ഉത്തർപ്രദേശ് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.

സിദ്ദിഖ് കാപ്പൻ ഉത്തർപ്രദേശിലെ മഥുര കെ എം മെഡിക്കൽ കോളജിൽ ദുരിതത്തിലാണെന്നും കാപ്പനെ കട്ടിലിൽ കെട്ടിയിട്ടിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ വിൽസ് മാത്യൂസാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഇന്നലെ കേസ് പരിഗണിക്കവെ അഭിഭാഷകൻ ഇക്കാര്യം ചൂണ്ടിക്കാട്ടി.

Facebook Comments