News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്’; മോഹൻലാൽ ചിത്രത്തിന്റ ടീസർ ഇറങ്ങി

 ‘നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്’; മോഹൻലാൽ ചിത്രത്തിന്റ ടീസർ ഇറങ്ങി

NEWSNOW14: മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ആറാട്ട്. ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി.

ചിത്രത്തിന്‍റെ മാസ് എന്‍റര്‍ടെയ്‍നര്‍ സ്വഭാവം വ്യക്തമാക്കുന്നതാണ് പുറത്തെത്തിയ ടീസര്‍.

മോഹന്‍ലാലിന്റെ ഗംഭീര ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി മോഹന്‍ലാലെത്തുന്ന ചിത്രത്തിന്റെ സംവിധാനം ബി ഉണ്ണികൃഷ്ണനാണ് നിര്‍വഹിക്കുന്നത്.

‘നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍.

സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ കഥാതന്തു .

മോഹന്‍ലാലിന്റെ വരവ് തന്നെ ടീസറിലെ പ്രധാന ആകര്‍ഷണമാണ്. കെ എല്‍ വി 2255 എന്ന നമ്പറിലുള്ള കറുത്ത ബെന്‍സ് കാറിലാണ് താരത്തിന്റെ എന്‍ട്രി.

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തി മികച്ച സ്വീകാര്യത നേടിയ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലെ ‘മൈ ഫോണ്‍ നമ്പര്‍ ഈസ് 2255’ എന്ന മാസ് ഡയലോഗിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ നമ്പര്‍.’

ഇട്ടിമാണി മേഡ് ഇന്‍ ചൈന’യ്ക്കു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന കോമഡിക്ക് പ്രാധാന്യമുള്ള ചിത്രവുമാണ് ഇത്.

ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്.


ആറാട്ട് എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ്കൃഷ്ണയാണ്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ആറാട്ടില്‍ ആക്ഷന്‍സിനൊപ്പം നര്‍മത്തിനും പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

Facebook Comments

News Desk 5