News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രാജ്യത്ത് പ്രതിദിന കോവിഡ് കേസില്‍ നേരിയ കുറവ്; 24 മണിക്കൂറിനിടെ 3,66,161 പുതിയ കേസുകൾ

 രാജ്യത്ത് പ്രതിദിന കോവിഡ് കേസില്‍ നേരിയ കുറവ്; 24 മണിക്കൂറിനിടെ 3,66,161 പുതിയ കേസുകൾ

ഡൽഹി: ദിവസങ്ങൾക്ക് ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളിൽ നേരിയ കുറവ്. 24 മണിക്കൂറില്‍ 3,66,161 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 3,754 പേര്‍ കോവിഡ് ബാധിച്ച് മരണപെട്ടു. 3,53,818 പേര്‍ രോഗമുക്തി നേടി.

രാജ്യത്ത് ഇതുവരെ 2,26,62,575 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,86,71,222 പേര്‍ രോഗമുക്തി നേടി. 2,46,116 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത് 17,01,76,603 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. രാജ്യത്ത് നിലവില്‍ 37,45,237 പേരാണ് ചികിത്സയിലുള്ളത്.

അതേസമയം, രാജ്യത്ത് കഴിഞ്ഞ ഒരാഴ്ചക്കിടെ 180 ജില്ലകളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രആരോഗ്യ മന്ത്രാലയം പറയുന്നു. മൂന്നാഴ്ചക്കിടെ 54 ജില്ലകളില്‍ പുതുതായി ആരും രോഗബാധിതരായിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. 80 ശതമാനം രോഗികളും 12 സംസ്ഥാനങ്ങളിലാണ്.

Facebook Comments