News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

സ്പീക്കർ പി.ശ്രീരാമകൃഷ്ണന് ന്യൂമോണിയ സ്ഥിരീകരിച്ചു;ഐ.സി.യുവിൽ പ്രവേശിപ്പിച്ചു

 സ്പീക്കർ പി.ശ്രീരാമകൃഷ്ണന് ന്യൂമോണിയ സ്ഥിരീകരിച്ചു;ഐ.സി.യുവിൽ പ്രവേശിപ്പിച്ചു

NEWSNOW14: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സ്പീക്കർ പി ശ്രീരാമകൃഷ്ണന് ന്യൂമോണിയ സ്ഥിരീകരിച്ചു.

മെഡിക്കൽ കോളേജ് ഐ സി യുവിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വിദഗ്ധ ഡോക്ടർമാരുടെ സംഘം നിരീക്ഷിച്ചു വരികയാണ്.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ശനിയാഴ്ചയാണ് സ്പീക്കറെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

തുടർ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു.

താൻ ജീവനൊടുക്കാൻ ശ്രമിച്ചുവെന്ന തരത്തിൽ വ്യാചപ്രചരണം നടത്തിയതിന് ക്രൈം നന്ദകുമാറിനെതിരെ സ്പീക്കർ വക്കീൽ നോട്ടിസ് അയച്ചു.

സ്പീക്കർ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന രീതിയിൽ ക്രൈം സ്റ്റോറിയിലൂടെയും, ഓൺലൈൻ മാധ്യമത്തിലൂടേയും അപവാദ പ്രചരണം നടത്തിയതിനാണ് അഡ്വ ടി കെ സുരേഷ് മുഖേന മാനനഷ്ടത്തിന് നോട്ടിസ് നൽകിയത്.

നോട്ടീസ് കിട്ടി ഏഴ് ദിവസത്തിനുള്ളിൽ സ്പീക്കർക്കെതിരെ അപവാദപ്രചരണം നടത്തിയ ലേഖനവും, വിഡിയോയും സമൂഹമാധ്യമങ്ങളിൽ നിന്നും പിൻവലിച്ച്, നിരുപാധികം മാപ്പു പറഞ്ഞില്ലെങ്കിൽ, സിവിലായും, ക്രിമിനലായും നടപടി സ്വീകരിയ്ക്കും എന്നാണ് നോട്ടിസിൽ വ്യക്തമാക്കിയിരിക്കുന്നത്.

Facebook Comments