News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം; കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 70 കേന്ദ്രങ്ങളിലായ് മൂല്യനിര്‍ണയത്തിന് തുടക്കം

 എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം; കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 70 കേന്ദ്രങ്ങളിലായ് മൂല്യനിര്‍ണയത്തിന് തുടക്കം

തിരുവനന്തപുരം: എസ് എസ് എല്‍ സി മൂല്യനിര്‍ണയത്തിന് തുടക്കം. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എഴുപത് കേന്ദ്രങ്ങളിലായാണ് മൂല്യനിര്‍ണയം. ചോയിസ് കൂടുതലുള്ളതിനാല്‍ മുഴുവന്‍ ഉത്തരങ്ങളും പരിശോധിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കി. അര്‍ഹരാണെങ്കില്‍ മുഴുവന്‍ മാര്‍ക്കും നല്‍കണം. 12,290 അധ്യാപകര്‍ മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കും. സ്വകാര്യ വാഹനങ്ങളിലും കെ എസ് ആര്‍ ടി സി നടത്തിയ പ്രത്യേക സര്‍വീസിലുമായാണ് അധ്യാപകരെത്തിയത്.

ജൂൺ 25 വരെയാണ് എസ് എസ് എല്‍ സി മൂല്യനിര്‍ണയം. ജൂണ്‍ ഒന്നിന് തുടങ്ങിയ പ്ലസ് ടു മൂല്യനിര്‍ണയം തുടരുകയാണ്. 80 ശതമാനത്തോളം അധ്യാപകര്‍ മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കുന്നു. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഉള്‍പ്പെട്ടവര്‍ക്കും ക്വാറന്റീനിലായവര്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്. അതിനിടെ പ്ലസ് ടുവിന്റെ ഡിജിറ്റല്‍ ക്ലാസുകളും ഇന്ന് തുടങ്ങി. രാവിലെ 8.30 മുതല്‍ 10 വരെയും വൈകിട്ട് അഞ്ചു മുതല്‍ ആറു വരെയും എന്ന രീതിയിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. രണ്ടാഴ്ച ട്രയല്‍ ക്ലാസുകളാണു ഉണ്ടാകുക.

Facebook Comments