News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് പ്രതിരോധം ശക്തമാക്കി സംസ്ഥാനം; കോഴിക്കോട് ജില്ലയിൽ 40 സ്‌കൂൾ ബസുകൾ ആംബുലൻ സൗകര്യത്തിനായി ഏറ്റെടുക്കും

 കോവിഡ് പ്രതിരോധം ശക്തമാക്കി സംസ്ഥാനം; കോഴിക്കോട് ജില്ലയിൽ 40 സ്‌കൂൾ ബസുകൾ ആംബുലൻ സൗകര്യത്തിനായി ഏറ്റെടുക്കും

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ആവശ്യത്തിന് ആംബുലൻസുകൾ ലഭ്യമാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പുതിയ നടപടി. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ പരിധിയിലുള്ള ഒരു സ്‌കൂൾ ബസ് വീതം ആംബുലൻസാക്കി മാറ്റാനാണ് തീരുമാനം. 40 സ്‌കൂൾ ബസുകൾ ഏറ്റെടുക്കാനുള്ള നടപടി ഇതോടെ പൂർത്തിയായി.

ഇവയുടെ പട്ടിക അതത് തദ്ദേശ ഭരണ സ്‌ഥാപന സെക്രട്ടറിമാർക്ക് കൈമാറും. ജില്ലാ മെഡിക്കൽ ഓഫീസിന് കീഴിൽ മുപ്പത്തിയൊന്ന് 108 ആംബുലൻസുകളുണ്ട്. ഇതിൽ 10 എണ്ണത്തിന്‌ ഓക്‌സിജൻ സൗകര്യമുണ്ട്‌. ഇതിന് പുറമെ പണം കൊടുത്ത് ഉപയോഗിക്കാൻ കഴിയുന്ന 80 ആംബുലൻസുകളും സജ്‌ജമാണ്‌.

Facebook Comments

News Desk 4