News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ഓഹരി വിപണി; നിഫ്റ്റി 35 പോയന്റ് നേട്ടത്തിൽ 14540ൽ വ്യാപാരം ആരംഭിച്ചു

 ഓഹരി വിപണി; നിഫ്റ്റി 35 പോയന്റ് നേട്ടത്തിൽ  14540ൽ വ്യാപാരം ആരംഭിച്ചു

മുംബൈ: കഴിഞ്ഞ ദിവസത്തെ അവധിക്കുശേഷം ഓഹരി വിപണിയിൽ നേരിയ നേട്ടത്തോടെ തുടക്കം.

സെൻസെക്‌സ് 60 പോയന്റ് നേട്ടത്തിൽ 48604ലിലും നിഫ്റ്റി 35 പോയന്റ് നേട്ടത്തിൽ 14540ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബി എസ് ഇ യിലെ 705 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 706 ഓഹരികൾ നഷ്ടത്തിലുമാണ്.

81 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് സൂചികകളിൽ പ്രതിഫലിച്ചത്.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതും ഭീഷണി ഉയർത്തുന്നുണ്ട്.

ഒ എൻ ജി സി, എൻ ടി പി സി, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, എസ് ബി ഐ, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയൻസ്, എച്ച് ഡി എഫ് ‌സി, നെസ് ലെ, എൽ ആൻ ഡ്ടി, എച്ച്ഡിഎഫ്‌സി ബാങ്ക്, ടൈറ്റാൻ, ഐ ടി സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, എച്ച്‌ സി എൽ ടെക്, ടെക് മഹീന്ദ്ര, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

നിഫ്റ്റി മെറ്റൽ സൂചികയാണ് നേട്ടത്തിൽ മുന്നിൽ. സൂചിക 1.6ശതമാനം ഉയർന്നു.

ബി എസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളും നേരിയ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഐടി സൂചിക 1.5 ശതമാനം നഷ്ടത്തിലാണ്.

വിപ്രോ, ഹാത് വെ കേബിൾ, ബ്ലുബ്ലെൻഡ്‌സ് ഇന്ത്യ തുടങ്ങിയ കമ്പനികളാണ് നാലാംപാദ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

Facebook Comments

News Desk 5