News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ഓഹരി വിപണിയിൽ ഇടിവ്; സെൻസെക്‌സ് 870 പോയന്റ് നഷ്ടത്തിലും നിഫ്റ്റി 229.60 പോയന്റ് താഴ്ന്നും ക്ലോസ്‌ചെയ്തു

 ഓഹരി വിപണിയിൽ ഇടിവ്; സെൻസെക്‌സ് 870 പോയന്റ് നഷ്ടത്തിലും നിഫ്റ്റി 229.60 പോയന്റ് താഴ്ന്നും ക്ലോസ്‌ചെയ്തു

മുംബൈ: നിഫ്റ്റി 14,650നും സെൻസെക്‌സ് 50,000നുംതാഴെ ക്ലോസ്‌ചെയ്തു. 870.51 പോയന്റാണ് സെൻസെക്‌സിലെ നഷ്ടം. 49,150.32ലാണ് ക്ലോസ്‌ചെയ്തത്. നിഫ്റ്റിയാകട്ടെ 229.60 പോയന്റ് താഴ്ന്ന് 14,637.80ലുമെത്തി. ബി എസ് ഇയിലെ 1063 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1848 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. അതേസമയം180 ഓഹരികൾക്ക് മാറ്റമില്ല.

ബജാജ് ഫിനാൻസ്, ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ, ഐഷർ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. എച്ച്‌സിഎൽ ടെക്, ടിസിഎസ്, ബ്രിട്ടാനിയ, വിപ്രോ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചിക നാലുശതമാനത്തോളം താഴ്ന്നു. നിഫ്റ്റി ബാങ്ക് സൂചിക മൂന്നുശതമാനവും ഓട്ടോ സൂചിക രണ്ടുശതമാനത്തിലേറെയും നഷ്ടത്തിലായി. അതേസമയം, ഐടി സൂചിക രണ്ടുശതമാനം നേട്ടമുണ്ടാക്കുകയും ചെയ്തു.

Facebook Comments

News Desk 1