News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

സംസ്ഥാനത്ത് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം ശക്തം; ഐ.ജി.ഐ.ബി പഠന റിപ്പോർട്ട്

 സംസ്ഥാനത്ത് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം ശക്തം; ഐ.ജി.ഐ.ബി പഠന റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം രൂക്ഷം. മിക്ക ജില്ലകളിലും ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സാന്നിധ്യമുണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജി(ഐ ജി ഐ ബി) യുടെ പഠനത്തിൽ പറയുന്നു. ഒരു മാസത്തിനിടെ വൈറസ് വ്യാപനം രൂക്ഷമായെന്ന് പഠനം തെളിയിക്കുന്നു. ഏപ്രിൽ ആദ്യം മുതൽ തന്നെ വ്യാപനം ശക്തമാണ്. വടക്കൻ ജില്ലകളിലാണ് യു കെ വകഭേദം കണ്ടെത്തിയത്.

തീവ്രത കൂടിയ സൗത്ത് ആഫ്രിക്കൻ വകഭേദം സംസ്ഥാനത്തെ നഗരങ്ങളിൽ വ്യാപിച്ചിട്ടുണ്ടെന്നും കണ്ടെത്തി.ടെസ്റ്റ് പോസിറ്റിവിറ്റി വർധിച്ച സ്ഥലങ്ങളിൽ പടർന്നത് ജനിതക മാറ്റം വന്ന വൈറസാണെന്നും പഠനത്തിൽ വ്യക്തമാക്കി. എല്ലാ രണ്ടാഴ്ച്ച കൂടുമ്പോഴും ജനിതക മാറ്റം കണ്ടെത്താൻ സാമ്പിളുകൾ പരിശോധിക്കുന്നുണ്ട്.

Facebook Comments