News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് സുകുമാരന്‍ നായര്‍ കൂട്ടുനിന്നു’; എ.വിജയരാഘവന്‍

 ‘സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് സുകുമാരന്‍ നായര്‍ കൂട്ടുനിന്നു’; എ.വിജയരാഘവന്‍

തിരുവനന്തപുരം: എല്‍ ഡി എഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കൂട്ടുനിന്നെന്നും അട്ടിമറി ശ്രമങ്ങള്‍ക്ക് സാമുദായിക ചേരുവ നല്‍കാനായിരുന്നു സുകുമാരന്‍ നായരുടെ പരസ്യപ്രസ്താവനകളെന്ന് വിജയരാഘവന്‍ ആരോപിച്ചു.

തുടര്‍ഭരണം ഒഴിവാക്കാന്‍ കോണ്‍ഗ്രസ്, ലീഗ്, ജമാഅത്തെ സഖ്യം ബി ജെ പിയുമായി വോട്ടുകച്ചവടം നടത്താന്‍ ശ്രമിച്ചു. വലിയ തോതില്‍ കള്ളപ്പണം കുഴല്‍പ്പണമായി കേരളത്തിലേക്ക് ഒഴുക്കി ജനവിധി അട്ടിമറിക്കാന്‍ ബി ജെ പി ശ്രമിച്ചു.

യു ഡി എഫ് സ്വാഭാവികമായ തകര്‍ച്ചയിലേക്ക് സ്വയം വഴിവെട്ടിത്തെളിച്ച ജനവിധിയാണ് ഉണ്ടായതെന്നും ഹിന്ദുത്വ തീവ്രവാദശക്തികളെ കേരളത്തിലെ തെരെഞ്ഞെടുപ്പുഫലം ഞെട്ടിച്ചെന്നും വിജയരാഘവന്‍ പറഞ്ഞു. സി പി ഐ എം മുഖപത്രം ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് എ വിജയരാഘവന്റെ വിമര്‍ശനങ്ങള്‍.

Facebook Comments