News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

തമിഴ്നാട്ടിൽ ഇന്ന് മുതൽ കൂടുതൽ ലോക്ഡൗൺ നിയന്ത്രണം ഏർപ്പെടുത്തി; നാലു കോവിഡ് രോഗികൾ ഓക്സിജന്‍ കിട്ടാതെ മരിച്ചു

 തമിഴ്നാട്ടിൽ ഇന്ന് മുതൽ കൂടുതൽ ലോക്ഡൗൺ നിയന്ത്രണം ഏർപ്പെടുത്തി; നാലു കോവിഡ് രോഗികൾ ഓക്സിജന്‍ കിട്ടാതെ മരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ ചികിത്സയില്‍ ആയിരുന്ന നാലുപേര്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചു.

തിരുപ്പത്തൂർ സർക്കാർ ആശുപത്രിയിലാണ് സംഭവം. മണിക്കൂറുകളോളം ആണ് ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമം ഉണ്ടായത്.

അതേസമയം തമിഴ്നാട്ടിൽ ഇന്ന് മുതൽ കൂടുതൽ ലോക്ഡൗൺ നിയന്ത്രണം ഏർപ്പെടുത്തി.

ചായക്കടകളും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും ഉച്ചയ്ക്ക് 12 മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കു.

മെട്രോ, ടാക്സി, ബസ്സുകളിലും അമ്പത് ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കൂ.

കേരളം ഉൾപ്പടെ മറ്റ് സംസ്ഥാനങ്ങൾക്ക് നിന്ന് എത്തുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.

Facebook Comments

News Desk 5