News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

തവനൂർ ഫലം; 3066 വോട്ടുകള്‍ക്ക് കെ.ടി.ജലീല്‍ വിജയിച്ചു

 തവനൂർ ഫലം; 3066 വോട്ടുകള്‍ക്ക് കെ.ടി.ജലീല്‍ വിജയിച്ചു

തവനൂര്‍: മലപ്പുറത്ത് നിര്‍ണായക മത്സരം നടന്ന തവനൂരില്‍ മുന്‍ മന്ത്രി കെ ടി ജലീലിന് വിജയം.

അവസാന നിമിഷം വരെ ഉദ്വോഗം നിലനിര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിനെതിരെ 3066 വോട്ടുകള്‍ക്ക് ജലീല്‍ ജയിച്ചു.

വോട്ടെണ്ണല്‍ തുടങ്ങി മണിക്കൂറുകളോളം പിന്നില്‍ നിന്ന ശേഷമാണ് കെ. ടി ജലീല്‍ ജയിച്ചു കയറിയത്.

യു ഡി എഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലായിരുന്നു ജലീലിന്റെ പ്രധാന എതിരാളി.

2016-ല്‍ 17064 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു ജലീലിന്.

2011ല്‍ തവനൂര്‍ മണ്ഡലം രൂപവത്കരിച്ചശേഷം നടന്ന രണ്ടു തിരെഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം വര്‍ധിപ്പിച്ചുകൊണ്ടാണ് ജലീല്‍ തേരോട്ടം തുടര്‍ന്നിരുന്നത്.

എന്നാലിത്തവണ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു, ബന്ധുനിമയന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന ജലീലിന് തവനൂരിലെ ജയം വലിയൊരു ആശ്വസമാണ്.

പരാജയപ്പെട്ടിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിക്ക് തന്നെ വെല്ലുവിളിയാകുമായിരുന്നു.

അവസാനഘട്ട വോട്ടെണ്ണലിലേയ്ക്ക് കടന്നപ്പോള്‍ കെ ടി ജലീലിന്റെ ഭൂരിപക്ഷം ഒറ്റയടിക്ക് 3,066 ലേയ്ക്ക് ഉയരുകയായിരുന്നു.

എല്‍ ഡി എഫിന് അത്രയേറെ മുന്‍തൂക്കമുള്ള മണ്ഡലമൊന്നുമല്ലാതിരുന്നിട്ടും ജലീല്‍ ഉണ്ടാക്കിയെടുത്ത ജനകീയാടിത്തറ ഇളക്കാന്‍ സ്ഥാനാര്‍ഥിക്കായി.

രണ്ടുമാസത്തോളം നെട്ടോട്ടമോടിയാണ് ഫിറോസ് കുന്നംപറമ്പിലെന്ന ജീവകാരുണ്യപ്രവര്‍ത്തകനെ കോണ്‍ഗ്രസ് കണ്ടെത്തിയത്.

മലപ്പുറത്ത് ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്നത് തവനൂരായിരുന്നു.

Facebook Comments

News Desk 5