News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘കോൺഗ്രസിന്റെ പുതിയ മാറ്റത്തിന് തുടക്കം, ഹൈക്കമാൻഡ് തീരുമാനം കോൺഗ്രസിന് ഗുണം ചെയ്യും’; കെ.മുരളീധരൻ

 ‘കോൺഗ്രസിന്റെ പുതിയ മാറ്റത്തിന് തുടക്കം, ഹൈക്കമാൻഡ് തീരുമാനം കോൺഗ്രസിന് ഗുണം ചെയ്യും’; കെ.മുരളീധരൻ

തിരുവനന്തപുരം: വി.ഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്ത തീരുമാനത്തിന് പ്രശംസ അറിയിച്ച് കെ മുരളീധരൻ. തലമുറമാറ്റം കോൺഗ്രസിന്റെ പുതിയ മാറ്റത്തിന് തുടക്കമാണെന്നും എം എൽ എമാരുടെ മാത്രം അഭിപ്രായം കണക്കിലെടുത്ത് ഹൈക്കമാൻഡെടുത്ത തീരുമാനം കോൺഗ്രസ് പാർട്ടിക്ക് ഗുണം ചെയ്യുമെന്നും മുരളീധരൻ പറഞ്ഞു.

മുൻകാലങ്ങളിൽ ആദർശത്തിന്റെ പേരിലായിരുന്നു കോൺഗ്രസിൽ ഗ്രൂപ്പുണ്ടായിരുന്നത്. എല്ലാത്തിനും ഗ്രൂപ്പ് മാത്രം നോക്കി കാര്യങ്ങൾ തീരുമാനിച്ചതിന്റെ ദുരന്തമാണ് ഇപ്പോൾ പാർട്ടിയും അനുഭവിക്കുന്നത്. ഓരോ അഞ്ച് വർഷവും ഭരണമാറ്റമുണ്ടാകുമെന്നും അത് ഭരണഘടനാ ബാധ്യതയെന്നുമാണ് ചിലർ ധരിച്ചിരുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Facebook Comments