News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘കേന്ദ്രം കോണ്‍ഗ്രസിനെ പോലെ രാഷ്ട്രീയം കളിക്കുകയല്ല, മഹാമാരിക്ക് എതിരായ പോരാട്ടത്തിലാണ്’; മുക്താര്‍ അബ്ബാസ് നഖ്‌വി

 ‘കേന്ദ്രം കോണ്‍ഗ്രസിനെ പോലെ രാഷ്ട്രീയം കളിക്കുകയല്ല, മഹാമാരിക്ക് എതിരായ പോരാട്ടത്തിലാണ്’; മുക്താര്‍ അബ്ബാസ് നഖ്‌വി

NEWSNOW14: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തെ തള്ളി കേന്ദ്രം. അപകടകരമായ മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് കേന്ദ്ര സര്‍ക്കാരെന്നും അല്ലാതെ കോണ്‍ഗ്രസിനെയും സഖ്യകക്ഷികളെയും പോലെ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയല്ലെന്നും മുക്താര്‍ അബ്ബാസ് നഖ്‌വി തുറന്നടിച്ചു.

‘കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കോവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യം നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്നും എന്നാല്‍ മഹാവ്യാധിയായതിനാല്‍ അതില്‍ പോരായ്മകളും ഉണ്ട്. ഇന്നും സാധാരണക്കാരന് ആശ്വാസം നല്‍കാന്‍ രാത്രിയും പകലും കണക്കിലെടുക്കാതെയുള്ള ഓട്ടത്തിലാണ് സര്‍ക്കാരെന്നും’ നഖ്വി കൂട്ടിച്ചേര്‍ത്തു.

Facebook Comments

News Desk 4