News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘രാജ്യത്ത് ഓക്‌സിജന്‍ ഓഡിറ്റ് ആവശ്യം’; കോവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള നിർദേശവുമായി സുപ്രിംകോടതി

 ‘രാജ്യത്ത് ഓക്‌സിജന്‍ ഓഡിറ്റ് ആവശ്യം’; കോവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള നിർദേശവുമായി സുപ്രിംകോടതി

ഡൽഹി: രാജ്യത്ത് ഓക്‌സിജന്‍ ഓഡിറ്റ് ആവശ്യം, ഓഡിറ്റ് ഇപ്പോള്‍ തയാറാക്കാന്‍ തുടങ്ങിയാല്‍ കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ കഴിയുമെന്ന് കേന്ദ്രത്തോട് നിർദേശിച്ച് സുപ്രിംകോടതി.

‘മൂന്നാം തരംഗം ശാസ്ത്രീയമായ തയാറെടുപ്പോടെ നേരിടണം. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട ഓക്‌സിജന്‍ സ്‌റ്റോക്ക് ചെയ്യേണ്ടതുണ്ട്. കുട്ടികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കണമെന്നും കുട്ടികളെയും മഹാമാരി ബാധിച്ചേക്കാമെന്നും’ കോടതി.

ഡല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമത്തെ കുറിച്ചുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിക്ക് 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ നല്‍കുന്നതിനുള്ള പദ്ധതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ ഇന്ന് സമര്‍പ്പിക്കണം. കേസില്‍ വാദം തുടരുകയാണ്.

Facebook Comments