News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡിന്‍റെ രണ്ടാംതരംഗത്തിൽ വിറങ്ങലിച്ച് രാജ്യം; ആശുപത്രികളിലും ശ്മശാനങ്ങളിലും മൃതശരീരങ്ങള്‍

 കോവിഡിന്‍റെ രണ്ടാംതരംഗത്തിൽ വിറങ്ങലിച്ച് രാജ്യം; ആശുപത്രികളിലും  ശ്മശാനങ്ങളിലും  മൃതശരീരങ്ങള്‍

NEWSNOW14: കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന രാജ്യം മറ്റൊരു ദുരന്തകാഴ്ചക്ക് കൂടി സാക്ഷിയാകുകയാണ്.

ഛത്തിസ്ഗഡിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായ റായ്പുർ ഭിം റാവു അംബേദ്കർ ആശുപത്രി മോർച്ചറിയിൽ മൃതശരീരങ്ങള്‍ കിടത്താന്‍ സ്ഥലം ഇല്ലാതായതോടെ കാണുന്നിടത്തൊക്കെ ഇടേണ്ട അവസ്ഥയാണ്.

വരാന്തയിൽ, കൊടും വെയിലിൽ, മുറ്റത്ത് അങ്ങനെ ഒഴിവുള്ളിടത്തെല്ലാം.ഇത്രയും മരണങ്ങൾ ഒരുമിച്ചുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ചീഫ് മെഡിക്കൽ ഓഫീസർ മീര ഭഗൽ പറഞ്ഞു.

ഐ സി യു സംവിധാനം തന്നെ കുറവ്. മരിച്ചവരേക്കാൾ ജീവൻ ഉള്ളവർക്ക് കരുതൽ നൽകാനേ തത്കാലം നിവർത്തിയുള്ളുവെന്ന് നിസ്സഹായരായി ആരോഗ്യരംഗത്തുള്ളവർക്ക് പറയേണ്ട ഗതികേട്.

“കോവിഡ് ലക്ഷണങ്ങള്‍ പ്രകടമാകാത്ത രോഗികളില്‍ പോലും രോഗാവസ്ഥ പെട്ടെന്ന് വഷളാവുകയും ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയും ചെയ്യുന്നതാണ് നിലവില്‍ കണ്ടുവരുന്നത് കോവിഡ് വ്യാപനത്തിന്റെ വ്യാപ്തി കൃത്യമായി കണക്കാക്കാനാവുന്നില്ല എന്നതാണ് നിലവില്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി”, ഡോക്ടര്‍ മീര ഭാഗേല്‍ പറഞ്ഞു

മൃതദേഹങ്ങൾ സംസ്കരിക്കാൻ ശ്മശാനത്തിൽ ഒഴിവില്ലാതായതോടെ മൈതാനത്ത് പലയിടത്തായി ചിതയൊരുക്കി. ഗുജറാത്തിലെ സൂറത്ത്, അഹമ്മദാബാദ്, വാടോദര, രാജ്‌കോട്ട് എന്നിവിടങ്ങളിലെല്ലാം ഇതാണാവസ്ഥ.

ഏറ്റവും കൂടുതൽ കേസുകൾ ഉള്ള മഹാരാഷ്ട്രയിലെയും ഡൽഹിയിലെയുമൊക്കെ സാഹചര്യം വ്യത്യസ്തമല്ല.

ഇതൊരു മുന്നറിയിപ്പാണ്, സൂക്ഷിച്ചില്ലെങ്കിൽ വരാനിരുക്കുന്ന കാഴ്ചകളും അനുഭവങ്ങളും ഹൃദയഭേദകമായിരിക്കുമെന്ന മുന്നറിയിപ്പ്.

Facebook Comments