News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ബഹ്റൈനിലേക്കെത്തുന്ന വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമില്ല; കോവിഡ് മുക്തരായവര്‍ക്കും ഇളവ്

 ബഹ്റൈനിലേക്കെത്തുന്ന വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമില്ല; കോവിഡ് മുക്തരായവര്‍ക്കും ഇളവ്

NEWSNOW14: ബഹ്‌റൈനില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതിയ നിബന്ധനകള്‍ ഈദുല്‍ ഫിത്തര്‍ മുതല്‍ നിലവില്‍ വരും. കോവിഡ് പ്രതിരോധത്തിനുള്ള നാഷണല്‍ മെഡിക്കല്‍ ടീം ആണ് ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ അറിയിച്ചിരിക്കുന്നത്.

ഇത് പ്രകാരം ഈദ് ദിനം മുതല്‍ ബഹ്‌റൈനിലേക്ക് വരുന്ന, വാക്‌സിന്‍ ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ച യാത്രക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് വേണ്ടതില്ല. കോവിഡ് മുക്തരായവര്‍ക്കും ടെസ്റ്റില്‍ നിന്ന് ഇളവ് നല്‍കും. ഈ യാത്രക്കാര്‍ തങ്ങളുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ‘ബി അവെയര്‍’ മൊബൈല്‍ അപ്ലിക്കേഷന്‍ വഴി ഹാജരാക്കണം.

അതേസമയം, സാമൂഹിക അകലം പാലിച്ചുകൊണ്ട് റസ്റ്റോറന്റുകളിലും കഫേകളിലും എല്ലാവര്‍ക്കും പുറത്ത് ഭക്ഷണം നല്‍കാവുന്നതാണ്. ഔട്ട്‌ഡോര്‍ ജിംനേഷ്യം, കളി മൈതാനങ്ങള്‍, ഔട്ട്‌ഡോര്‍ നീന്തല്‍ക്കുളങ്ങള്‍, ഔട്ട്‌ഡോര്‍ വിനോദ ശാലകള്‍, ഔട്ട്‌ഡോര്‍ സിനിമാ ഹാളുകള്‍ എന്നിവക്കും ഇത് ബാധകമാണ്.

കൂടാതെ ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് ഹാളുകള്‍, ഇന്‍ഡോര്‍ നീന്തല്‍ക്കുളങ്ങള്‍, സിനിമാ ഹാളുകള്‍, ഇന്‍ഡോര്‍ ജിംനേഷ്യങ്ങള്‍, സ്പാ, ഇന്‍ഡോര്‍ വിനോദ ശാലകള്‍, പൊതുപരിപാടികള്‍ നടക്കുന്ന ഹാളുകള്‍, കായിക മത്സരങ്ങളിലെ പൊതുജന പങ്കാളിത്തം എന്നിവക്കും നിബന്ധനകള്‍ ബാധകമാണ്.

തീരുമാനങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസ്യതമായി പുനഃപരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും അധിക്യതര്‍ അറിയിച്ചു.

Facebook Comments

News Desk 7