News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കുതിരാന്‍ തുരങ്കപാത ആഗസ്റ്റ് ഒന്നിന് തുറക്കും; പ്രവർത്തനങ്ങൾ വേഗത്തിൽ പൂര്‍ത്തീയാക്കാൻ നിദ്ദേശം

 കുതിരാന്‍ തുരങ്കപാത ആഗസ്റ്റ് ഒന്നിന് തുറക്കും; പ്രവർത്തനങ്ങൾ വേഗത്തിൽ പൂര്‍ത്തീയാക്കാൻ നിദ്ദേശം

തൃശ്ശൂർ: കുതിരാന്‍ തുരങ്കപാത ആഗസ്റ്റ് ഒന്നിന് ഒരു ടണല്‍ ഗതാഗതത്തിന് തുറക്കുമെന്ന് മുഖ്യമന്ത്രി. തുരങ്ക നിര്‍മ്മാണത്തിന്‍റെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് നിർദ്ദേശം. എല്ലാ പ്രവർത്തനങ്ങളും വേഗത്തിൽ പൂര്‍ത്തീയാക്കണമെന്നും അതുമായി ബന്ധപ്പെട്ട അനുമതികളും നേടണമെന്നും മണ്‍സൂണ്‍ കാലമാണെങ്കിലും പ്രവര്‍ത്തനം തടസ്സമില്ലാതെ മുന്നോട്ടുപോകാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, കെ.രാജന്‍, പി.എ. മുഹമ്മദ് റിയാസ്, പ്രൊഫ. ആര്‍. ബിന്ദു, പി.ഡബ്ല്യൂ.ഡി. സെക്രട്ടറി ആനന്ദ് സിംഗ്, ദേശീയപാതാ അതോറിറ്റി അധികൃതര്‍, നിര്‍മ്മാണ കമ്പനി അധികൃതര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Facebook Comments

News Desk 4