News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതി യാഥാര്‍ത്ഥ്യമായി; കോട്ടയം മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു

 കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതി യാഥാര്‍ത്ഥ്യമായി; കോട്ടയം മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു

കോട്ടയം: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമായ കോട്ടയം മെഡിക്കല്‍ കോളജിലെ ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചു. നിലവിലെ ഓക്‌സിജന്‍ ആവശ്യകതയുടെ 50 ശതമാനമാണ് പ്ലാന്റില്‍ നിന്ന് ലഭ്യമാകുക. അന്തരീക്ഷത്തില്‍ നിന്ന് നേരിട്ട് ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കുന്ന പ്രഷര്‍ സിങ് അഡ്‌സോര്‍പ്ഷന്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള പ്ലാന്റ് ആണ് പ്രവര്‍ത്തനം ആരംഭിച്ചത്.

മിനിറ്റില്‍ 2000 ലിറ്റര്‍ ഓക്‌സിജന്‍ ലഭ്യമാകും. നിലവില്‍ അത്യാഹിത വിഭാഗത്തിലെ ബെഡുകളിലേക്ക് നേരിട്ടാണ് ഓക്‌സിജന്‍ വിതരണം. കോവിഡ് പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളജ് നേരിട്ട പ്രതിസന്ധിക്കാണ് ഭാഗിക പരിഹാരമാകുന്നത്. അമേരിക്കന്‍ നിര്‍മിത യന്ത്രങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 2.35 കോടിയും, നിര്‍മാണ ചെലവുകള്‍ക്കായി സംസ്ഥാനം 85 ലക്ഷവും ചെലവഴിച്ചു.

Facebook Comments