News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘കേരളത്തിലെ സ്ഥിതി അതീവ ഗുരുതരം’; കോവിഡ് സാഹചര്യം വിലയിരുത്തി ഹൈക്കോടതി അറിയിപ്പ്

 ‘കേരളത്തിലെ സ്ഥിതി അതീവ ഗുരുതരം’; കോവിഡ് സാഹചര്യം വിലയിരുത്തി ഹൈക്കോടതി അറിയിപ്പ്

കൊച്ചി: കോവിഡ് വ്യാപനം കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി. കോവിഡ് അതിതീവ്ര വ്യാപനവുമായി ബന്ധപ്പെട്ട കോടതിയുടെ സുപ്രധാന നിരീക്ഷണത്തിലാണ് വിലയിരുത്തൽ. ആശുപത്രി ചെലവ് രോഗത്തിന്റെ തീവ്രതയേക്കാൾ ഭീകരമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കോവിഡ് കണക്കുകൾ വർധിക്കുന്നത് അലട്ടുന്നുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്താതെ മികച്ച രീതിയിൽ ജനങ്ങൾക്ക് ആവശ്യമായ ചികിത്സകൾ ലഭ്യമാക്കണമെന്ന് കോടതി അറിയിച്ചു.

കോവിഡ് ചികിത്സാ ചെലവ് കുറയ്ക്കാനാവശ്യമായ നടപടിയെടുക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്വകാര്യ ആശുപത്രികളിൽ ചികിത്സാ നിരക്ക് നിശ്ചയിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളുമായി ആലോചിച്ച് നിരക്ക് കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനം അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചു.

Facebook Comments