News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

സംസ്ഥാനത്ത് നില അതീവ ഗുരുതരം; രണ്ടാഴ്ച ലോക്ക്ഡൗണ്‍ വേണമെന്ന നിർദേശവുമായി കെ.ജി.എം.ഒ.എ

 സംസ്ഥാനത്ത് നില അതീവ ഗുരുതരം; രണ്ടാഴ്ച ലോക്ക്ഡൗണ്‍ വേണമെന്ന നിർദേശവുമായി കെ.ജി.എം.ഒ.എ

തിരുവനന്തപുരം: സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമാണെന്നും രണ്ടാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നും നിർദേശിച്ച് കെ ജി എം ഒ എ(കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസർസ് അസോസിയേഷൻ). രോഗികളുടെ എണ്ണം കൂടിയത് അപായ സൂചനയാണ്. ഈ സാഹചര്യത്തില്‍ രണ്ടാഴ്ച ലോക്ക്ഡൗണ്‍ വേണമെന്നും കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയമിക്കണമെന്നുമാണ് കെ ജി എം ഒ എ നല്‍കുന്ന നിര്‍ദേശം.

‘രണ്ടരലക്ഷം രോഗികളും 25 ശതമാനത്തിന് മുകളിൽ ടി പി ആറും നിലവിലുള്ള നമ്മുടെ സംസ്ഥാനം അതിതീവ്ര രോഗവ്യാപനത്തിൻ്റെ ഘട്ടത്തിലാണ്. ജനിതകവ്യതിയാനം വന്ന വൈറസ് വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്ക് വായുമാർഗത്തിലൂടെയും പകരും എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒരു രോഗിയിൽ നിന്ന് നൂറുകണക്കിന് പേരിലേക്ക് ഇത് പകരാൻ ഇടവരുത്തുന്നുണ്ട്. ഈ സാഹ്യചത്തില്‍ സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക്ഡൗൺ ഏർപ്പെടുത്തമെന്നാണ് കെ ജി എം ഒ എ മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശം’.

Facebook Comments