News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘ഒരുമിച്ച് മുന്നോട്ട് പോകും’; ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി വി.ഡി സതീശൻ

 ‘ഒരുമിച്ച് മുന്നോട്ട് പോകും’; ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി വി.ഡി സതീശൻ

തിരുവനന്തപുരം: രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചെന്നിത്തലയുടെ അനുഗ്രഹം തേടിയാണ് വസതിയിലെത്തിയതെന്നും, അദ്ദേഹം തനിക്ക് ചേട്ടനെപ്പോലെയാണെന്നും ചെന്നിത്തല പറയുന്നത് മുഖവിലയ്ക്ക് എടുത്ത് പ്രവർത്തിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.

ഒരുമിച്ചു മുന്നോട്ട് പോകുമെന്നും പാർട്ടിയെ ഒന്നിച്ചു കൊണ്ടുപോകാൻ സതീശന് സാധിക്കും. അർഹതപ്പെട്ട പല സ്ഥാനങ്ങളും ലഭിക്കാതിരുന്നിട്ടും ആത്മാർത്ഥതയോടെ അദ്ദേഹം പ്രവർത്തിച്ചുവെന്നും ചെന്നിത്തല പ്രതികരിച്ചു. തനിക്ക് വളരെയേറെ വാത്സല്യവും, സ്നേഹവും തോന്നിയിട്ടുള്ള രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് സതീശനെന്നും ചെന്നിത്തല പറഞ്ഞു. സോണിയാ ഗാന്ധി പറയുന്നതിനപ്പുറം ഒരു തീരുമാനവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook Comments

News Desk 4